Kerala PSC - ബിരുദ തല പ്രാഥമിക പരീക്ഷകൾ മാറ്റി വെച്ചിരിക്കുന്നു

അറിയിപ്പ്

 

കോഴിക്കോട് ജില്ലയിൽ നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് സർക്കാർ അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്ന സാഹചര്യത്തിലും വലിയ പരീക്ഷകൾക്കായി കോഴിക്കോട് ജില്ലയിൽ പരീക്ഷാകേന്ദ്രങ്ങൾ സജ്ജീകരിച്ച് ഉദ്യോഗാർത്ഥികളെ പരീക്ഷയ്ക്ക് ഇരുത്തുന്നതിൽ പ്രയാസം സൃഷ്ടിക്കുന്ന സാഹചര്യത്തിലും കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ 2021 സെപ്തംബർ മാസം 7-ാം തീയതി നടത്തുവാൻ നിശ്ചയിച്ചിരുന്ന അസിസ്റ്റന്റ് പ്രൊഫസർ (അറബിക്) തസ്തികയിലേക്കുള്ള എഴുത്തു പരീക്ഷ 2021 ഒക്ടോബർ മാസം 6-00 തീയതിയിലേക്കും 2021 സെപ്തംബർ മാസം 18-ാം തീയതി ശനിയാഴ്ചയും, 25-ാം തീയതി ശനിയാഴ്ചയും നടത്തുവാൻ നിശ്ചയിച്ചിരുന്ന ബിരുദതല പൊതു പ്രാഥമിക പരീക്ഷകൾ യഥാക്രമം 2021 ഒക്ടോബർ മാസം 23, 30 തീയതികളിലേക്കും മാറ്റി വച്ചിരിക്കുന്നു. ഉദ്യോഗാർത്ഥികൾക്ക് അഡ്മിഷൻ ടിക്കറ്റുകൾ പ്രൊഫൈൽ വഴി ലഭ്യമാകുന്നതാണ്.

കോഴിക്കോട് മേഖല / ജില്ലാ ഓഫീസുകളിൽ വെച്ച് സെപ്റ്റംബർ 6 മുതൽ 10 വരെ നടത്താൻ നിശ്ചയിച്ചിരുന്ന പ്രയോഗിക പരീക്ഷ, ഓൺലൈൻ പരീക്ഷ, മുഖാമുഖം, സർട്ടിഫിക്കറ്റ് പരിശോധന, സർവ്വീസ് പരിശോധന എന്നിവ മാറ്റി വെച്ചിരിക്കുന്നു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുന്നതാണ്

Latest News