കേരള ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് - പ്രധാന അറിയിപ്പ്

തിരുവിതാം കൂർ ദേവസ്വം ബോർഡിലെ ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് തസ്തികയിലേക്കുള്ള നിയമനത്തിന് (കാറ്റഗറി നമ്പർ 45/2020) അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്കുള്ള ഒ എം ആർ പരീക്ഷ 2021 ഒക്ടോബർ 24 ന് ഉച്ചക്ക് 1:30 മുതൽ 3:15 വരെ തിരുവനന്തപുരം ജില്ലയിലെ വിവിധ സ്കൂളുകളിൽ വച്ച് നടത്തുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് അഡ്മിഷൻ ടിക്കറ്റ് അവരുടെ പ്രൊഫൈലിൽ നിന്ന് ഇപ്പോൾ ഡൗൺലോഡ് ചെയ്യാവുന്നതാണ് . പരീക്ഷക്ക് ഹാജരാകുന്ന ഉദ്യോഗാർത്ഥികൾ സംസ്ഥാനത്ത് നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിക്കേണ്ടതാണ്


ഒഫീഷ്യൽ നോട്ടിഫിക്കേഷൻ PDF: Click Here

Latest News