കേരള ദേവസ്വം ബോർഡ് - നവംബർ മാസത്തിലെ ഇൻറർവ്യൂകൾ

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത ഗുരുവായൂർ ദേവസ്വത്തിലെ അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ) (കാറ്റഗറി നമ്പർ: 40/2020), കെ.ജി. ടീച്ചർ (കാറ്റഗറി നമ്പർ: 20/2020), ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 2  (കാറ്റഗറി നമ്പർ: 14/2020),ഫാർമസിസ്റ്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ: 15/2020), സ്റ്റാഫ് നേഴ്സ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ : 13/2020), റസിഡന്റ് മെഡിക്കൽ ഓഫീസർ (കാറ്റഗറി നമ്പർ: 12/2020), കൊച്ചിൻ ദേവസ്വം ബോർഡിലെ സിസ്റ്റം മാനേജർ (കാറ്റഗറി നമ്പർ : 32/2020), എന്നീ തസ്തികകളിലേക്ക് നിയമനത്തിനായി അപേക്ഷിച്ച സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്കായി നടത്തിയ ഒ.എം.ആർ പരീക്ഷയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ചുരുക്ക പട്ടികകൾ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (www.kdrb.kerala.gov.in) പ്രസിദ്ധീകരിട്ടിച്ചുണ്ട്. ടി തസ്തികകളുടെ ചുരുക്ക പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ അവരുടെ പേര്, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, സാമുദായിക സംവരണ ആനുകൂല്യങ്ങൾ പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്നതിന് ആവശ്യമായ എല്ലാ സർട്ടിഫിക്കറ്റുകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ ശരി പകർപ്പുകൾ 2021 നവംബർ 9 ന് മുമ്പായി സെക്രട്ടറി, കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്, ദേവസ്വം ബോർഡ് ബിൽഡിംഗ്, ആയുർവേദ കോളേജ് ജംഗ്ഷൻ, തിരുവനന്തപുരം - 695001 എന്ന വിലാസത്തിൽ തപാൽ മാർഗ്ഗം അയച്ചു തരികയോ നേരിട്ടെത്തിക്കുകയോ ചെയ്യേണ്ടതാണ്. സർട്ടിഫിക്കറ്റുകൾ അയച്ചു തരുന്ന കവറിനു പുറത്ത് തസ്തികയുടെ പേര്, കാറ്റഗറി നമ്പർ എന്നിവ രേഖപ്പെടുത്തേണ്ടതാണ് . ഇന്റർവ്യൂ തീയതി, സമയം, സ്ഥലം എന്നിവയും വെബ്സൈറ്റിൽ ലഭ്യമാണ്.

 

INTERVIEW SCHEDULE FOR THE MONTH OF NOVEMBER 2021


SL NO: Name Of Post Devaswom Board Date And Time Of Interview Venue
1 Staff Nurse Grade 2 Cat No. 13/2021 Guruvayur Devaswom Managing Committe 22.11.2021 10:00 am TDB Guuest House, Aluva, Ernakulam
2 K.G. Teacher (Guruvayur Devaswom English Medium School) Cat No. 20/2020 22.11.2021 02:00 pm
3 Resident Medical Officer Cat.No. 12/2020 23.11.2021 10:00 am
4 Pharmacist Grade II Cat.No. 15/2020 29.11.2021 10:00 am
5 Junior Health Inspector Grade II Cat.No. 14/2020 29.11.2021 02:00 pm
6 Assistant Engineer (Civil) Cat.No. 40/2020 30.11.2021 10:00 am
7 System Manager Cat.No. 32/2020 Cochin Devaswom Board 30.11.2021 02:00 pm

 

Latest News