Kerala PSC - പ്രായോഗിക പരീക്ഷ, അഭിമുഖം, സർട്ടിഫിക്കറ്റ് / നിയമന പരിശോധന എന്നിവ മാറ്റിവച്ചു

കോഴിക്കോട് ജില്ലയിൽ പ്രായോഗിക പരീക്ഷ, അഭിമുഖം, സർട്ടിഫിക്കറ്റ് / നിയമന പരിശോധന എന്നിവ മാറ്റിവച്ചു.

നിപാ വൈറസ് ബാധയെ തുടർന്ന് കോഴിക്കോട് ജില്ലയിൽ സർക്കാർ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയ സാഹചര്യത്തിൽ കേരള പബ്ലിക് സർവീസ് കമ്മീഷൻ കോഴിക്കോട് മേഖലാ ഓഫിസിൽ വച്ച് നാളെ (06.09.2021) മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന വിവിധ കമ്പനി/ബോർഡ്  കോർപ്പറേഷനിലേക്കുള്ള ഡ്രൈവർ തസ്തികയുടെ പ്രായോഗിക പരീക്ഷ മാറ്റി വച്ചിരിക്കുന്നു. കോഴിക്കോട് ജില്ലാ പി.എസ്.സി ഓഫിസിൽ വച്ച് ഈയാഴ്ച (സെപ്തം: 6 മുതൽ 10 വരെ) നടത്താൻ നിശ്ചയിച്ചിരുന്ന സർട്ടിഫിക്കറ്റ് പരിശോധനയും നിയമന പരിശോധനയും അഭിമുഖവും മാറ്റി വച്ചിട്ടുണ്ട്. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുന്നതാണ്. കൊല്ലം, എറണാകുളം മേഖലാ ഓഫിസുകളിൽ നിശ്ചയിച്ച ഡ്രൈവർ തസ്തികയിലേക്കുള്ള പ്രായോഗിക പരീക്ഷകൾക്ക് മാറ്റമില്ല,

Latest News