കേരള ദേവസ്വം ബോർഡിലേക്കുള്ള LDC പരീക്ഷയെ സംബന്ധിച്ച്

അറിയിപ്പ്

കൊച്ചിൻ ദേവസ്വം ബോർഡിലെ ലോവർ ഡിവിഷൺ ക്ലർക്ക്/ ജൂനിയർ ദേവസ്വം ഓഫീസർ/ ദേവസ്വം അസിസ്റ്റന്റ് തസ്തികയിലേക്ക് നേരിട്ടുളള നിയമനത്തിനും (കാറ്റഗറി നമ്പർ 03/2019), തസ്തിക മാറ്റം വഴിയുളള നിയമനത്തിനും (കാറ്റഗറി നമ്പർ 04/2019), കൂടൽമാണിക്യം ദേവസ്വം ബോർഡിലെ ലോവർ ഡിവിഷൺ ക്ലർക്ക് തസ്തികയിലേക്കുളള നിയമനത്തിനും (കാറ്റഗറി നമ്പർ 07/2019) അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്കുളള പൊതുവായ ഒ.എം.ആർ പരീക്ഷ 2021 ഡിസംബർ 05 ന് ഉച്ചയ്ക്ക് 1:30 മുതൽ 3:15 വരെ തിരുവനന്തപുരം, എറണാകുളം, തൃശൂർ, കണ്ണൂർ എന്നീ ജില്ലകളിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ വച്ച് നടത്തുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് അഡ്മിഷൻ ടിക്കറ്റ് അവരുടെ പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്. പരീക്ഷയ്ക്ക് ഹാജരാവുന്ന ഉദ്യോഗാർത്ഥികൾ സംസ്ഥാനത്ത് നിലവിലുളള കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിക്കേണ്ടതാണ്. തിരിച്ചറിയൽ രേഖയുടെ അസ്സൽ, കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത അഡ്മിഷൻ ടിക്കറ്റ് (ഫോട്ടോയുടെ സ്കാൻഡ് ഇമേജോടുകൂടിയ ഐഡന്റിഫിക്കേഷൻ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുളളത്) ഇവ ഈല്ലാതെ വരുന്ന ദ്യോഗാർത്ഥികളെ യാതൊരു കാരണവശാലും പരീക്ഷയ്ക്കു പ്രവേശിപ്പിക്കുന്നതല്ല.

 

202 ഡിസംബർ 05 ന് തിരുവനന്തപുരം, എറണാകുളം, തൃശൂർ, കണ്ണൂർ എന്നീ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ വച്ച് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നടത്തുന്ന കൊച്ചിൻ ദേവസ്വം ബോർഡിലെ ലോവർ ഡിവിഷൺ ക്ലർക്ക്/ ജൂനിയർ ദേവസ്വം ഓഫീസർ/ ദേവസ്വം അസിസ്റ്റന്റ്, (കാറ്റഗറി നം 03/2019 & കാറ്റഗറി നം 04/2019) കൂടൽമാണിക്യം ദേവസ്വം ബോർഡിലെ ലോവർ ഡിവിഷൺ ക്ലർക്ക് (കാറ്റഗറി നം 07/2019) എന്നീ തസ്തികകളിലേയ്ക്കുളള പരീക്ഷയിൽ പങ്കെടുക്കുന്ന ഭിന്നശേഷിക്കാരായ 40 ശതമാനത്തിനു മുകളിൽ) ഉദ്യാഗാർത്ഥികൾ, അവർക്ക് സ്ക്രൈബിനെ ആവശ്യമുണ്ടെങ്കിൽ ആയത് പരീക്ഷ തീയതിക്ക് 7(ഏഴ്) ദിവസം മുൻപ് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഓഫീസിൽ ഇമെയിൽ (kdrbtvm@gmall.com) മുഖാന്തിരം അറിയിക്കേണ്ടതാണ്. പരീക്ഷയുടെ ഹാൾടിക്കറ്റ്, മെഡിക്കൽ ബോർഡ് നൽകുന്ന നിശ്ചിത മാതൃകയിലുള്ള ഡിസബിലിറ്റി സർട്ടിഫിക്കറ്റിനോടൊപ്പം ബന്ധപ്പെട്ട സ്പെഷ്യാലിറ്റിയിലെ ഡോക്ടർമാർ നൽകുന്ന എഴുതുവാൻ ബുദ്ധിമുട്ടുണ്ട് എന്ന് കാണിച്ച് കൊണ്ടുള്ള സർട്ടിഫിക്കറ്റ് ഇവ സഹിതം അപേക്ഷ സർപ്പിക്കുന്ന ഭിന്നശേഷിക്കാരായ ഉദ്യാഗാർത്ഥികളുടെ അപേക്ഷകൾ മാത്രമേ സ്ക്രൈബിനെ അനുവദിക്കുന്നതിനുവേണ്ടി പരിഗണിക്കുകയുള്ളൂ.

Latest News