Degree Level പ്രാഥമിക പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് ഒരു അവസരം കൂടി

22/10/2022, 19/11/2022 എന്നീ തിയ്യതികളിലെ Degree Level പ്രാഥമിക പരീക്ഷ സ്വീകാര്യമായ കാരണങ്ങളാൽ എഴുതാൻ കഴിയാത്ത ഉദ്യോഗാർത്ഥികളിൽ മതിയായ രേഖകൾ സഹിതം അവരവരുടെ പരീക്ഷാ കേന്ദ്രം ഉൾപ്പെടുന്ന ജില്ലാ PSC ഓഫീസിൽ (തിരുവനന്തപുരം ജില്ല ഒഴികെ) നേരിട്ടോ, ചുമതലപ്പെടുത്തുന്ന വ്യക്തി മുഖേനയോ നേരിട്ട് അപേക്ഷ നൽകുന്ന ഉദ്യോഗാർത്ഥികൾക്ക് 10/12/2022 ൽ നടക്കുന്ന മൂന്നാം ഘട്ട പരീക്ഷ എഴുതുവാൻ അവസരം നൽകുന്നതാണ്. തിരുവനന്തപുരം ജില്ലയിലെ അപേക്ഷകൾ ആസ്ഥാന ഓഫീസിലെ EF Section -ൽ നൽകേണ്ടതാണ്. Tappal/ Email വഴി ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. 14/11/2022 മുതൽ 30/11/2022 വരെ ലഭിക്കുന്ന അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. 30/11/2022 ന് ശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

 

സ്വീകാര്യമായ കാരണങ്ങൾ, Medical Certificate മാതൃക, ഉദ്യോഗാർത്ഥികൾക്കുള്ള അറിയിപ്പ് എന്നിവ PSC website-ൽ Home page-ൽ Must know എന്ന Link-ൽ PSC Exam Updates എന്ന പേജിൽ ലഭ്യമാണ്. November 15 ലെ PSC Bulletin ലും ലഭ്യമാണ്

 

Ph: 0471-2546260, 246

Latest News